---
title: "നാറോത്ത് രാഘവൻ മാസ്റ്ററെ അനുസ്മരണം "
english_title: "Naroth Raghavan Master First Death Anniversary Cheruvannur Congress Commemoration"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/382930/ naroth-raghavan-master-first-anniversary-cheruvannur-congress"
published_at: "2026-09-16T14:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aaa5c89b15ba_lalallal.JPG"
keywords: ["Naroth Raghavan Master", "Cheruvannur", "Congress", "Death Anniversary"]
---

# നാറോത്ത് രാഘവൻ മാസ്റ്ററെ അനുസ്മരണം 

> **Lead Summary:** **ചെറുവണ്ണൂര്‍: **കോണ്‍ഗ്രസ് ചെറുവണ്ണൂര്‍ മണ്ഡലം മുന്‍ ഭാരവാഹിയും ആവള കുട്ടോത്ത് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ റിട്ടയേര്‍ഡ് അധ്യാപകനുമായിരുന്ന നാറോത്ത് രാഘവന്റെ ഒന്നാം ചരമവാര്‍ഷിക ദിനാചരണം ചെറുവണ്ണൂര്‍ മണ്ഡലം ആറാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്നു.

## Article Content

**ചെറുവണ്ണൂര്‍: **കോണ്‍ഗ്രസ് ചെറുവണ്ണൂര്‍ മണ്ഡലം മുന്‍ ഭാരവാഹിയും ആവള കുട്ടോത്ത് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ റിട്ടയേര്‍ഡ് അധ്യാപകനുമായിരുന്ന നാറോത്ത് രാഘവന്റെ ഒന്നാം ചരമവാര്‍ഷിക ദിനാചരണം ചെറുവണ്ണൂര്‍ മണ്ഡലം ആറാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്നു.

ചരമവാര്‍ഷിക ദിനാചരണം മേപ്പയ്യൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ.പി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗം ഇ.പി സജീവന്‍ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നളിനി നല്ലൂര്‍ ചടങ്ങില്‍ മുഖ്യാതിഥിയായി.

കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് ടി.പി നാരായണന്‍ അനുസ്മരണ പ്രസംഗം നടത്തി. നാറോത്ത് രാഘവന്‍ മാസ്റ്ററുടെ പൊതുജീവിതത്തെയും അധ്യാപക ജീവിതത്തെയും കുറിച്ച് അദ്ദേഹം അനുസ്മരിച്ചു. 

ചടങ്ങില്‍ യുഡിഎഫ് മണ്ഡലം കണ്‍വീനര്‍ പിലാക്കാട്ട് ശങ്കരന്‍, ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിമാരായ വിജയന്‍ ആവള, ആര്‍.പി ഷജീഷ്, കെ.പി അരവിന്ദാക്ഷന്‍, പട്ടയാട്ട് അബ്ദുള്ള, മണ്ഡലം സെക്രട്ടറി ബഷീര്‍ കറുത്തേടത്ത്, എന്‍.പി കുഞ്ഞിക്കണ്ണന്‍, വി.കെ രാഘവന്‍ നമ്പ്യാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. 

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/382930/ naroth-raghavan-master-first-anniversary-cheruvannur-congress)